ആദിനാട് പുന്നക്കുളം ഷീജ മൻസിലിൽ മുഹമ്മദ് റാഫി 25 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് . കൊല്ലം ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ വിൽപ്പനയ് ക്കായി കൊണ്ടുവന്ന 54 ഗ്രാം എംഡിഎംഎ യുമായി പ്രതിയെ പിടികൂടിയത്. ഓണാഘോ ഷത്തിന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന താണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന ഐപിഎസിന്റെ മേൽനോട്ടത്തിലാണ് പ്രതിയെ പിടികൂടിയത്.