എടക്കഴിയൂർ സിംഗപ്പൂർ പാലസിന് പടിഞ്ഞാറ് വലിയവീട്ടിൽ ഗഫൂറിന്റെ വീടാണ് ഭാഗികമായി തകർന്നത്. ഓട് തകർന്നുവീണതോടെ ഗഫൂറിന്റെ കാലിന് സാരമായി പരിക്കേറ്റു. മറ്റ് കുടുംബാംഗങ്ങൾ ശബ്ദം കേട്ട് വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുകളും മേൽക്കൂരയും തകർന്നുവീണു. ടിവി, ഫാൻ, മേശ കസേര എന്നിവയും മറ്റ് വൈദ്യുതി ഉപകരണങ്ങളും നശിച്ചു.