തിരുവനന്തപുരം കടയ്ക്കാവൂരില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ഭര്‍ത്താവ് കായിക്കര സ്വദേശി അനു (38)വിനെ അറസ്റ്റ് ചെയ്തു. യുവതിയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.