ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രയിൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകുന്നേരം ചെർക്കള നഗരത്തിൽ പ്രതിഷേധ പ്രകടനവും പ്രതിയോഗവും നടത്തി. സിഐടിയു ജില്ലാ കമ്മിറ്റി അംഗം എ ആർ ധന്യവാദ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.