അമ്പലക്കര കണ്ണംകുളം നിരപ്പുവിളയിൽ ലീലാമ്മ(60) മരിച്ച സംഭവത്തിലാണ് മകൻ റെജി വർഗ്ഗീസിനെ(37) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. റജി വർഗീസ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്നാണ് ലീലാ മ്മ ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നും കൊട്ടാരക്കര പോലീസ് പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. അന്നേ ദിവസം റജി ലീലാമ്മയെ മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് കഠിനമായി മർദ്ദിച്ചിരുന്നു. തുടർന്നാണ് ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ ലീലാമ്മയെ കണ്ടെത്തിയ തും ചികിത്സയിലിരിക്കെ മരണപ്പെട്ടതും.