Thiruvananthapuram, Thiruvananthapuram | Aug 25, 2025
ശംഖുമുഖം ബീച്ചിൽ ലഹരിയുപയോഗിച്ചെത്തിയ യുവാക്കൾ ബൈക്കോടിച്ച് കയറ്റി വിനോദ സഞ്ചാരികൾക്ക് മുന്നിൽ ആക്രോശമുണ്ടാക്കി. തുടർന്ന് പരസ്പരം അടിപിടിയും കൂടി. സംഭവമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇവരെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഗ്രേഡ് എസ്.ഐയുടെ മൂക്കിനിടിച്ചു പരിക്കേൽപ്പിച്ചു. കൂടുതൽ പോലീസെത്തിയാണ് പ്രതികളെ കീഴ്‌പ്പെടുത്തി സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റുചെയ്തത്