കോഴിക്കോട്: ശബരിമലയിലെ കോടതി വിധി മറയാക്കി വനിതാ മതിലിനായി പർദ്ദയിട്ട സ്ത്രീകളെ രംഗത്തിറക്കിയ സി.പി.എം അയ്യപ്പ സംഗമത്തിന് മുമ്പ് ശബരിമല സ്്ത്രീ പ്രവേശത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം ഷാജി ആവശ്യപ്പെട്ടു. അയ്യപ്പ സംഗമത്തിലൂടെയും ന്യുനപക്ഷ സംഗമത്തിലൂടെയും ജനങ്ങളെ ഭിന്നിപ്പിച്ചു വോട്ട് നേടാനാണ് പിണറായി സർക്കാറിന്റെ ശ്രമമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ കെ.എം ഷാജി ഇന്ന് വൈകുന്നേരം നാലിന് നഗരത്തിൽ മാനാഞ്ചിറക്കു സമാപം മാധ്യമങ്ങളോട് പറഞ്ഞു.