സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം കുറിക്കുന്ന വർണ്ണശബളമായ ഘോഷയാത്രയോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ നാളെ (ചൊവ്വാഴ്ച) വിപുലമായ ക്രമീകരണങ്ങൾ. ഘോഷയാത്ര കണക്കിലെടുത്ത് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് ശേഷവും അവധിയായിരിക്കും. ഘോഷയാത്ര സുഗമമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഉച്ചയ്ക്ക് 2 മണി മുതൽ നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.