അടൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന സ്ത്രീ പീഡനത്തിൽ എം എൽ എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലിൻ്റെ മാംക്കൂട്ടത്തിലെ വീട്ടിലേക്ക് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി . ബി ജെ പി പള്ളിക്കൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ബിജെപി ജില്ലാ പ്രസിഡൻ്റ് വി.എസൂരജ് ഉത്ഘാടനം ചെയ്തു. പെരിങ്ങനാട് ഏരിയപ്രസിഡൻ്റ് എസ്.കെ നായർ അദ്ധ്യക്ഷത വഹിച്ചു