കോവില്‍മല തേക്ക് പ്ലാന്റേഷന് സമീപത്തായിട്ടാണ് വീണ ഷാജിയും കുടുംബവും താമസിക്കുന്നത്. ഇവര്‍ക്ക് വാസയോഗ്യമായ വീട് ഇല്ലാത്തതിനെ തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് പിഎംഎവൈ പദ്ധതിയില്‍ വീട് അനുവദിച്ചത്. എന്നാല്‍ നിര്‍മ്മാണം തുടങ്ങിയപ്പോഴെ വനം വകുപ്പ് തടഞ്ഞു. വീടിന് പെര്‍മിറ്റിനായി പഞ്ചായത്തില്‍ കയറി ഇറങ്ങിയിട്ടും നടപടി ഉണ്ടായില്ല. ഇതേ തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിനെ പല തവണ കണ്ടു. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് പറയുന്നതല്ലാതെ നടപടി ഉണ്ടായില്ല. ഇതോടെയാണ് വീണ പഞ്ചായത്തിന് മുന്നില്‍ നിരാഹാരം ആരംഭിച്ചിരിക്കുന്നത്.