പമ്പ നദിയിലെ പേരൂർച്ചാൽ കടവിൽ നടന്ന പേരൂർച്ചാൽ ജലമേളയിൽ പങ്കെടുത്ത പള്ളിയോടം മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്ന തുഴച്ചിൽക്കാരെ സുരക്ഷ ബോട്ടുകൾ എത്തി രക്ഷപ്പെടുത്തി.ജലോൽസവത്തിൽ പങ്കെടുത്ത അയിരൂർ പള്ളിയോടമാണ് മറിഞ്ഞത്. രണ്ടു പള്ളിയോടങ്ങൾ തമ്മിൽ മത്സരിച്ചു തുഴഞ്ഞെതുകയായിരുന്നു. ഫിനിഷിങ് പോയിന്റ് കഴിഞ്ഞു മുന്നോട്ട് നീങ്ങിയ പള്ളിയോടം ആറിന് മദ്ധ്യേ കടന്നു പോകുന്ന പേരൂർച്ചാൽ പാലത്തിന്റെ തൂണിൽ ഇടിച്ച് അമരം രണ്ടായി ഒടിഞ്ഞു മറിയുകയായിരുന്നു.വള്ളം മറിഞ്ഞ ഉടൻ സുരക്ഷ ബോട്ടുകൾ അവിടേക്കെത്താൻ മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ടായിരുന്നു.