അവശ്യസാധനങ്ങൾക്ക് വിലയേറുമ്പോൾ മാതൃകാപരമായ വിപണിഇടപെടലിലൂടെ സർക്കാർ ന്യായവിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. അവ ശ്യസാധനങ്ങൾ എത്തിക്കുന്നതിൽ സപ്ലൈ കോ നിർണായക പങ്കാണ് വഹിക്കുന്നത്. കാർഡുകളുടെ നിറവ്യത്യാസം നോക്കാതെ എല്ലാവരിലേക്കും അരി എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓണം ഫെയറിന്റെ ആദ്യ വില്പന ഉപഭോ ക്താവിന് നൽകി മന്ത്രി നിർവഹിച്ചു. മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അധ്യക്ഷത വഹിച്ചു.