സ്കൂൾ കുട്ടികളെ ലഹരിയുടെ അടിമകളാക്കാൻ കഞ്ചാവ് മിഠായി വിതരണം ചെയ്യുന്ന സംഘം സജീവമായി. കാസർഗോഡ് എക്സൈസ് ആൻഡ് ആന്റി നാർക്കോട്ടിക് സ്ക്വാഡ് നടത്തിയ റെയ്ഡിൽ കുഞ്ചത്തൂർ കുച്ചിക്കാട്ട് രണ്ട് യുവാക്കൾ പിടിയിലായി. കുഞ്ചാത്തൂരിലെ അബ്ദുൽ മുനീർ 48,ഉദ്യാവര സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരാണ് പിടിയിലായത് . ഞായറാഴ്ച അർധരാത്രിയോടെ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണുപ്രകാശും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്