ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ. മിഥുൻ ബിശ്വാസ് എന്നാ ആളെയാണ് റെയിൽവേ പോലീസും എക്സൈസും ചേർന്ന് പിടികൂടിയത്.റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിന് അടുത്തുള്ള ഓവർബ്രിഡ്ജിന് അടുത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്.മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് വാങ്ങിക്കൊണ്ടുവന്ന കേരളത്തിൽ വില്പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതി.ഇയാൾ കഞ്ചാവ് കൊണ്ടുവരുന്നു എന്ന രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ പോലീസും എക്സൈസും പ്രതിയെ കാത്ത് സ്റ്റേഷനിൽ നിൽക്കുകയായിരുന്നു.