ഇന്ന് രാവിലെയും വൈകിട്ടും ആയാണ് പാലത്തിന് രണ്ട് വ്യത്യസ്ത ഉദ്ഘാടനങ്ങൾ നടന്നത്.നഗരസഭ പരിധിയിലെ ഏഴാം വാർഡായ ചോയിമൂലയെയും നാലാം വാർഡായ കല്ലിയോടിനെയും ബന്ധിപ്പിക്കുന്നതാണ് ചെന്നലായിപ്പാലം. പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നഗരസഭ അവഗണിച്ചതായി ആരോപിച്ചാണ് ഇന്ന് രാവിലെ സിപിഎമ്മിന്റെ നേതൃത്വത്തിൽ പാലത്തിന്റെ ജനകീയ ഉദ്ഘാടനം നടത്തിയത്. വൈകിട്ട് നാലുമണിയോടെ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ അധ്യക്ഷ സി കെ രത്നവല്ലിയും നിർവഹിക്കുകയായിരുന്നു.