ഇടമുളക്കൽ പാലമുക്ക് നജീം ഷംല ദമ്പതികളുടെ മകൻ 8 വയസ്സുള്ള നിസ്വാനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. വീടിന് സമീപത്തുള്ള പറമ്പിൽ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ റോഡിനോട് ചേർന്നുള്ള ഇടവഴിയിൽ പൊട്ടിക്കിടന്ന് വൈ ദ്യുത കമ്പിയിൽ ചവിട്ടി ഷോക്കേൽക്കുക യായിരുന്നു. സംഭവം കണ്ട് കുട്ടിയെ രക്ഷി ക്കാൻ ശ്രമിച്ച ബന്ധുവായ വയോധികക്കും ഷോക്കേറ്റു. പരിക്കേറ്റ കുട്ടിയെ ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും മാറ്റി.