കോഴിക്കോട്: ദേശീയപാത വെങ്ങളം മുതൽ അഴിയൂർ വരെയുള്ള റീച്ചിൽ പ്രധാന ജങ്ഷനുകളിലെ സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ചക്കകം പൂർത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ കലക്ടർ ഡോ. സ്‌നേഹിൽ കുമാർ സിംഗ് പറഞ്ഞു. ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾ നേരിൽ കണ്ട് വിലയിരുത്തിയ ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്തി ജങ്ഷൻ, തിക്കോടി അയ്യപ്പൻ ടെമ്പിൾ അപ്രോച്ച് റോഡ്, പയ്യോളി, വടകര ജങ്ഷൻ എന്നിവിടങ്ങളിലെ സർവീസ് റോഡുകൾ പൂർണ