മാധ്യമ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കേരള പത്രപ്രവർത്തക അ സ്സോസിയേഷന്റെ കൊല്ലം ജില്ലാ കമ്മിറ്റി യുടെ നേത്യത്വത്തിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് മാർച്ച് നടത്തിയത്. കടയ്ക്കലിലെ അഭിഭാഷകനും സിപിഎം ഏരിയാ സെക്രട്ടറിയേറ്റ് അംഗവുമായ പ്രഫു ല്ലഘോഷാണ് മാധ്യമ പ്രവർത്തകനെ കയ്യേ റ്റം ചെയ്തത്. കടക്കലിൽ നടന്ന സിപി എം- കോൺഗ്രസ് സംഘർഷത്തി നിടെ യാണ് ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്തത്.