Download Now Banner

This browser does not support the video element.

കണ്ണൂർ: മാതമംഗലത്ത് 2 പേർ റോഡിൽ മരിച്ചനിലയിൽ, പരിക്കേറ്റ നിലയിൽ മറ്റൊരു യുവാവും, ബൈക്ക് അപകടത്തിൽപ്പെട്ടതെന്ന് നിഗമനം

Kannur, Kannur | Sep 4, 2025
പയ്യന്നൂർ മാതമംഗലത്ത് രണ്ടു പേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തി. എരമം-കടേക്കര മേച്ചറപാടി അംഗന്‍വാടിക്ക് സമീപം ബുധനാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. രണ്ടു പേര്‍ റോഡില്‍ അബോ ധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു നാട്ടുകാര്‍ പരി യാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജ് ആശു പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എര മം ഉള്ളൂരിലെ വിജയന്‍ -50 , രതിഷ് -40 എന്നിവരാ ണ് മരിച്ചത്. അപകടം നടന്ന റോഡിന്റെ മറ്റൊരു വശത്ത് ശ്രീദുൽ എന്ന യുവാവിനെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. ശ്രീദുലിനെയും ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Read More News
T & CPrivacy PolicyContact Us