പീരുമേട് മുറിഞ്ഞപുഴ അറയ്ക്കപറമ്പില്‍ അഖിലാണ് അറസ്റ്റില്‍ ആയത്. ഒന്നാം തീയതി രാത്രിയാണ് സൂര്യനെല്ലിയിലെ മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടന്നത്. രണ്ടാം തീയതി രാത്രിയിലാണ് ക്ലബ്ബ് മഹീന്ദ്ര റിസോര്‍ട്ടില്‍ മോഷണം നടന്നത്. റിസോര്‍ട്ടിലെ മോഷണം നടത്തിയത് ജീവനക്കാരില്‍ ആരോ ആയിരിക്കുമെന്ന് ആദ്യമേ തന്നെ പോലീസ് ഉറപ്പിച്ചിരുന്നു. സൂര്യനെല്ലിയിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.