പെരുമ്പടപ്പ് പുത്തൻ പള്ളി നരണിപ്പുഴ സ്വദേശി 68 വയസ്സുള്ള ചേക്കുണ്ണിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 നാണ് സംഭവം. ചാവക്കാട്- പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന എം.ആർ.എസ് ബസ് ആണ് അപകടത്തിൽ പെട്ടത്. ചാവക്കാട് നിന്നും പൊന്നാനിയിലേക്ക് പോവുകയായിരുന്നു ബസ്. എടക്കഴിയൂർ കാജാ കമ്പനി സ്റ്റോപ്പിൽ ആളുകളെ ഇറക്കി ബസ് മുന്നോട്ട് പോകുന്നതിനിടെ ഓവർ ബ്രിഡ്ജ് ഭാഗത്ത് നിന്നും ചേക്കുണ്ണി ബസ്സിൽ കയറാൻ ഓടി വരികയായിരുന്നുവത്രേ. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.