തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പോലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കി നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ചും ധർണ്ണയും നടത്തിയത്. കേരള പോലീസിനെ രാഷ്ട്രീയ ലാഭത്തിനായും ഇതര രാഷ്ട്രീയ പ്രവർത്തകരെ നേരിടുന്നതിനും ഉപയോഗിക്കുന്ന സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് പ്രതിഷേധാർഹമാണെന്നും പോലീസിനെ രാഷ്ട്രീയവൽക്കരിച്ച് പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി മെമ്പർ PP ആലി പറഞ്ഞു