കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കൊല്ലപ്പെട്ട കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജൻ (59)ന്റെ മരണത്തിൽ വാഹനം തിരിച്ചറിഞ്ഞു. പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലുമണിക്കും അഞ്ചുമണിക്കും റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ച ശേഷം കാർ നിർത്താതെ പോവുകയായിരുന്നു.