കഴിഞ്ഞ ഒരാഴ്ച്ചയായി നടന്നു വരുന്ന കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം താൽക്കാലികമായി പിൻവലിച്ചു. നടാൽ OKUP സ്കൂളിന് സമീപം പഴയ ദേശീയപാതയിൽ നിന്ന് പുതിയ ദേശീയപാതയിലേക്കുള്ള പ്രവേശനം നിരോ ധിച്ച ഗതാഗതം പുനഃസ്ഥാപിക്കാൻ ധാരണയായ തോടെയാണ് സമരം അവസാനിച്ചത്. കളക്ടറുടെ നിർദ്ദേശപ്രകാരം എഡിഎം കലാ ഭാസ്‌കറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നടന്ന നടന്ന ചർച്ചയി ലാണ് തീരുമാനം. സപ്തംബർ11 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദേശീയപാത ഉദ്യോഗസ്ഥരുമായി നടത്തുന്ന ചർച്ചയിൽ അടിപ്പാത വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും.എഡിഎം കലാ ഭാസ്‌കർ ചെവ്വാഴ്ച്ച പകൽ 4 ഓടെ അറിയിച്ചു.