അബാൻ മേൽപാല നിർമാണം നടക്കുന്നതിനാൽ പത്തനംതിട്ട ടൗൺ റിംഗ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡ് കവാടം മുതൽ അബാൻ ജംഗ്ഷൻ വരെ വാഹനഗതാഗതം സെപ്റ്റംബർ 10 മുതൽ താൽക്കാലികമായി നിരോധിച്ചിരിക്കുന്നു. അബാൻ ജംഗ്ഷനിൽ നിന്നും വരുന്ന വാഹനങ്ങൾ മിനി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ വഴി കെഎസ്‌ആർടിസി ജംഗ്ഷനിൽ എത്തിയും ശ്രീവത്സം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കെഎസ്ആർടിസി ജംഗ്ഷൻ മിനി സിവിൽ സ്റ്റേഷൻ വഴിയും തിരിഞ്ഞു പോകണം.