മന്ത്രിസഭായോഗം അംഗീകരിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ച ചട്ടഭേദഗതി ജനവിരുദ്ധവും, വന്‍ അഴിമതിക്കും, സ്വജന പക്ഷപാതത്തിനും കളമൊരുക്കുന്നതാണ്. രജിസ്‌ട്രേഷന്‍ ആക്ടും സ്റ്റാമ്പ് ആക്ടും ഭരണ ഘടനയും ചോദ്യം ചെയ്യപ്പെടുന്ന ഭൂപതിവ് ചട്ടങ്ങള്‍ പുനര്‍പരിശോധിക്കണം. നിര്‍മിതികള്‍ അനുവദിക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ രൂപീകരിച്ച് നിര്‍മാണ നിരോധനം അവസാനിപ്പിക്കണം. നിര്‍മാണ നിരോധനം നീക്കുന്നതിനുള്ള നടപടികളൊന്നും ഈ ചട്ടത്തില്‍ ഇല്ല. പിഴകള്‍ ഈടാക്കുന്നതിന് മാത്രമായാണ് ചട്ടം ഉണ്ടാക്കിയിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.