അരിപ്പാലം ചീനക്കുഴി സ്വദേശി 65 വയസ്സുള്ള രാജന്‍ പിള്ളയെയാണ് കൊലപ്പെടുത്തിയത്. മേഖലയിൽ അലഞ്ഞു നടക്കുന്ന ബാബു എന്ന് വിളിക്കുന്നയാളാണ് പ്രതി. ഇയാളെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളാങ്കല്ലൂര്‍ സെന്റിറിലെ സെന്റ് ജോസഫ് ചര്‍ച്ചിന് എതിര്‍വശത്തുള്ള കടകള്‍ക്ക് മുന്നിൽ വെച്ച് ഇന്ന് ഉച്ചക്ക് 2.30 ഓടെയിരുന്നു സംഭവം.