ജീവിത സായാഹ്നങ്ങളിലൂടെ കടന്നുപോകുന്നവരുടെ മാനസികോല്ലാസം ഉറപ്പാക്കാനും അവരെ ചേർത്തുപിടിക്കാനുമായി ചിറക്കൽ ഗ്രാമപഞ്ചായത്ത് 'തൂവൽ സ്പർശം' മെഗാവയോജന സംഗമം സംഘടിപ്പിച്ചു. ഞായറാഴ് ച്ച പകൽ 10 ഓടെ ആരംഭിച്ച സംഗമം ഡോ. ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോകാതെ വയോജനങ്ങളെ ചേർത്തുപിടി ക്കുവാൻ ഉദ്ദേശിച്ചുള്ള മെഗാവയോജന സംഗമം പ്ര ശംസനാർഹവും മാതൃകാപരവുമാണെന്നും എം പി പറഞ്ഞു. പലവിധ പ്രയാസങ്ങൾ കൊണ്ട് ഒതുങ്ങി ക്കഴിയാതെ ജീവിതത്തിലെ ഓരോഘട്ടവും ആസ്വദി ക്കുവാൻ വയോജനങ്ങളെ പ്രാപ്തമാക്കുന്നതാണ് ഇത്തരം സംഗമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.