തമിഴ്‌നാട് ഡിണ്ടികല്‍ സ്വദേശിയായ ജാഫറിന്റെ സാധനങ്ങള്‍ ആണ് നഷ്ടപെട്ടത്. മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഇയാള്‍. പള്ളിവാസല്‍ മൂലകടയിലെ റിസോര്‍ട്ടില്‍ ആണ് താമസിച്ചിരുന്നത്. ഇവിടെ സാധനങ്ങള്‍ വെച്ച് ആറ്റുകാട് വെള്ളചാട്ടം കാണാന്‍ പോവുകയായിരുന്നു. തിരികെ വന്നപോഴേയ്ക്കും എടിഎമ്മും, ലാപ് ടോപും, മൊബൈലും നഷ്ടപ്പെട്ടു. പിന്നീട് എടിഎം ഉപയോഗിച്ച് മോഷ്ടാവ് 1.8 ലക്ഷം രൂപയും പിന്‍വലിച്ചു. റിസോര്‍ട്ടിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ എടുത്തത്.