മഹിളാമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ കോട്ടയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മഹിളാമോർച്ച സംസ്ഥാന പ്രസിഡണ്ട് നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച ജില്ലാ പ്രസിഡണ്ട് ശീതൾ രാജ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജന രഞ്ജിത്ത്, ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് നിവേദിത സുബ്രഹ്മണ്യൻ, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സിനി മനോജ്, ആർ.സി ബീന, വൈസ് പ്രസിഡണ്ട് സത്യാലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.