തിരുവമ്പാടി: കേരളത്തെ വിജ്ഞാന സമൂഹമായും സാങ്കേതികമായി മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമായും മാറ്റിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവമ്പാടി ഗവ. ഐടിഐയിൽ പുതിയ കെട്ടിടത്തിന്റ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് യുവതയെ പ്രാപ്തരാക്കാൻ സംസ്ഥാനത്തെ ഐടിഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാർ.