കക്കാടംപൊയിൽ: കോഴിക്കോട് നടക്കാവ് ജവഹർ നഗർ കോളനിയിൽ നിന്ന് ഇന്ന് പുലർച്ചെ ഒരുമണിയോടെ തട്ടികൊണ്ടുപോയ യുവാവിനെ കക്കാടംപൊയിലിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് നടക്കാവ് പോലീസ് സാഹസികമായി മോചിപ്പിച്ചു. സംഭവത്തിൽ തട്ടികൊണ്ടുപോയ എട്ടംഗ സംഘത്തെയും പിടികൂടിയതായി ഇന്ന് രാവിലെ ഒൻപതോടെ പോലീസ് പ്രതികരിച്ചു. ഇന്ന് പുലർച്ചെയാണ് വയനാട് പടിഞ്ഞാറത്തറ സ്വദേശി റഹീസിനെ നടക്കാവിൽ നിന്നും സുഹൃത്ത് സിനാൻ അടങ്ങുന്ന നാലംഗ സംഘം തട്ടികൊണ്ടുപോയത്. ഹണിട്രാപ്പിൽ പെടുത്തിയാണ് എട്ടംഗ സംഘം യുവാവിനെ തട്ടി