വണ്ടിപ്പെരിയാര്‍ വള്ളക്കടവ് പച്ചക്കാനം ഭാഗത്താണ് ആദിവാസി സ്ത്രീ പ്രസവിച്ചത്. മലഭണ്ടാര ആദിവാസി വിഭാഗത്തില്‍പ്പെട്ട ബിന്ദു ആണ് കാട്ടില്‍ വച്ച് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ഭര്‍ത്താവ് സുരേഷും ബിന്ദുവും കാട്ടില്‍ വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതിനിടയിലാണ് സംഭവം നടന്നത്. തുടര്‍ന്ന് വനപാലകര്‍ വിവരമറിയിച്ചത് അനുസരിച്ച് കുമളിയില്‍ നിന്നുളള ആരോഗ്യവകുപ്പ് ജീവനക്കാര്‍ സ്ഥലത്ത് എത്തി. തുടര്‍ന്ന് കുട്ടിയെ വണ്ടിപ്പെരിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കി.