മതുക്കോത്ത് ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു.സജീവ കോൺഗ്രസ് പ്രവർത്തകനും മതുക്കോത്ത് എംസിആർ സ്മാരക മന്ദിര കമ്മിറ്റിയുടെ സ്ഥാപക രക്ഷാധികാരിയുമായിരുന്ന മതുക്കോത്ത് പുഷ്പാലയത്തിൽ ചങ്ങാട്ട് സൽഗുണനാണ് മരിച്ചത്.60 വയസ്സായിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം മതുക്കോത്ത് തൃപ്തി ഹോട്ടലിന് മുന്നിൽ റോഡ് മുറിച്ച് കടക്കവെ ഇരിക്കൂർ - കണ്ണൂർ റൂട്ടിലോടുന്ന ശ്രേയസ് ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഇദ്ദേഹത്തെചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.