Thiruvananthapuram, Thiruvananthapuram | Aug 1, 2025
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് RSP തിരുവനന്തപുരം ജില്ലാ കമ്മറ്റി രാജ് ഭവനിലേക്ക് പന്തം കൊളുത്തി പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. കെ. സനല്‍ കുമാര്‍ അധ്യക്ഷനായി. V. ശ്രീകുമാരൻ നായർ, കെ ജയകുമാർ, കെ ചന്ദ്രബാബു, ഡോ. K. ബിന്നി, കരിക്കകം സുരേഷ്, അഡ്വ. അനൂപ്, സൂസി രാജേഷ് എന്നിവർ പ്രസംഗിച്ചു.