തിരുവോണവും നബിദിനവും ഒന്നിച്ചു വന്ന നാളിൽ പാലക്കാട്ടെ മുറിക്കാവിൽ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ മാവേലിയെത്തി. സമീപത്ത് നബിദിന റാലി നടക്കുകയായിരുന്നു. കുട്ടികളും സംഘാടകരും ഒന്നുചേർന്ന് മാവേലിയെ ദഫ് മുട്ടി സ്വീകരിച്ചു. മാവേലിക്കപ്പമെത്തിയ ശിങ്കാരിമേളത്തിനൊപ്പം നബിദിന റാലിക്ക് എത്തിയ കുട്ടികൾ ചുവടും വെച്ചു. ഇതോടെ നാട് ആഘോഷത്തിൻ്റെ ആവേശത്തിലേക്കുയർന്നു. മതസൗഹാർദ്ദത്തിൻ്റെ അപൂർവ്വ നിമിഷമായിരുന്നു ഇത്.