ഏഴാംകല്ല് സ്വദേശി കൊടിമരത്തിങ്കൽ വീട്ടിൽ സന്തോഷിനെയാണ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എൻ ആർ രാജുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. 500 ലിറ്ററിന്റെ 18 കുപ്പി മദ്യവും ഇയാളിൽ നിന്നും പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് വൈകീട്ട് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.