കഞ്ഞിപ്പാറ പ്രിയഭവനില്‍ പ്രവീണ്‍ അയ്യപ്പന്‍, പാറക്കല്‍ വിഷ്ണു കൃഷ്ണന്‍ എന്നിവരെയാണ് വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തത്. പുളിയന്മല ഗണപതിപാലം ഭാഗത്ത് അഡ്വ. അരുണ്‍ വര്‍ഗീസിന്റെ വീട്ടില്‍ നിന്നും പട്ടാപ്പകല്‍ സ്റ്റോറില്‍ ഉണക്കാന്‍ കൊണ്ടുപോകാനായി സൂക്ഷിച്ചിരുന്ന രണ്ടു ചാക്ക് പച്ച ഏലക്കയാണ് സ്‌കൂട്ടറില്‍ എത്തി ഇവര്‍ മോഷ്ടിച്ചത്. കട്ടപ്പനയിലുള്ള മലഞ്ചരക്ക് കടയില്‍ ഏലയ്ക്ക വില്‍പ്പന നടത്തിയതായും പോലീസ് കണ്ടെത്തി. പ്രവീണിനെ തമിഴ്‌നാട് തേനിയില്‍ നിന്നും വിഷ്ണുവിനെ കഞ്ഞിപ്പാറയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കമ്പംമെട്ട് പോലീസിലും കേസുണ്ട്.