ലോട്ടറിയുടെ ജിഎസ്‌ടി വർധനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി. വിൽപനക്കാരുടെയും ഏജന്റുമാരുടെയും സംഘടനകളുടെ പ്രതിനിധികൾ ലോട്ടറിയുടെ ജിഎസ്‌ടി വർധന മൂലം തൊഴിൽ മേഖലയിൽ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ വിശദീകരിച്ചു. ലോട്ടറി ഡയറക്ടർ ഡോ. മിഥുന്‍ പ്രേംരാജും പങ്കെടുത്തു.