Thiruvananthapuram, Thiruvananthapuram | Aug 28, 2025
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള എക്സൈസ് പരിശോധയിൽ അമരവിളയിൽ വീട്ടിൽ സൂക്ഷിച്ച 120 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ആനാവൂർ കോരണംകോട് സ്വദേശിനി തത്ത എന്ന് വിളിക്കുന്ന വിജയമ്മയെ അറസ്റ്റ് ചെയ്തു. അമരവിള എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ബിജു.ഡി.ടി യും പാർട്ടിയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർമാരായ ശിവൻ, മനു, എന്നിവരും പങ്കെടുത്തു