മൊഗ്രാലിൽ പോലീസിന്റെ നിയന്ത്രണത്തിലുള്ള എൻജിൻ ഘടിപ്പിച്ച ബോട്ട് തീവച്ച് നശിപ്പിച്ചു. സംഭവത്തിൽ കുമ്പള പോലീസ് കേസെടുത്തു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. മൊഗ്രാൽ കൊപ്പളം പുഴയുടെ അരികിൽ കെട്ടിവച്ചിരുന്ന കുമ്പള പോലീസിന്റെ നിയന്ത്രണത്തിലുള്ള ബോട്ടാണ് ശനിയാഴ്ച രാവിലെ കത്തിച്ച നിലയിൽ കാണപ്പെടുന്നത്