പടിഞ്ഞാറേ കല്ലട വിളന്തറ ചക്കുളം ക്ഷേത്രത്തിന് കിഴക്കുഭാഗത്ത് ഏലായ്ക്ക് സമീപത്തു നിന്നുമാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ കോട കണ്ടെത്തിയത്. പൊന്തക്കാട്ടിൽ രണ്ട് കുട ങ്ങളിലായി ഒളിപ്പിച്ച നിലയിൽ ഏക ദേശം 40 ലിറ്ററോളം വരുന്ന കോടയാണ് എ ക്സൈസ് സംഘം കണ്ടെത്തിയത്. കുന്നത്തൂർ എക് സൈസ് സർക്കിൾ ഓഫീസിലെ എക്സൈ സ് ഇൻസ്പെക്ടർ എസ് സൂര്യയുടെ നേതൃ ത്വത്തിലാണ് കോട കണ്ടെത്തിയത്. പ്രിവ ന്റ്റ്റീവ് ഓഫീസർ എസ് സജീവ് കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എസ് സന്തോഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.