മുരിക്കാട്ടുകുടി, കോഴിമല പ്രദേശങ്ങളിലുള്ള 19 കുടുംബങ്ങളാണ് ലൈഫ് ഭവന പദ്ധതിയുടെ ആനുകൂല്യം ലഭിക്കാതെ ദുരിതത്തിലായത്. നാല് പതിറ്റാണ്ടിലധികമായി ഇവിടെ താമസിക്കുന്നവരാണ് ഇവര്‍. അഞ്ച് വര്‍ഷം മുമ്പ് ലൈഫ് ഭവന പദ്ധതിക്കായി കുടുംബങ്ങള്‍ അപേക്ഷ നല്‍കുകയും പഞ്ചായത്ത് ഇവര്‍ക്ക് വീട് അനുവദിക്കുകയും ചെയ്തു. പലരും നിലവിലുണ്ടായിരുന്ന വീട് പൊളിച്ചു മാറ്റി പുതിയ വീടിന് തറ കെട്ടി. ഒന്നാം ഘട്ടം പണവും ലഭിച്ചു. എന്നാല്‍ ഇവരുടെ ഭൂമി സര്‍ക്കാര്‍ വക തേക്ക് പ്ലാന്റേഷനില്‍ ഉള്‍പ്പെട്ടതാണെന്ന പേരില്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവച്ചു. ഫണ്ട് ലഭിക്കാതെ വന്നതോടെ വീടു പണിയും മുടങ്ങി.