ദേവികുളം മേഖലയിലെ വിവിധ നഗറുകളില്‍ താമസിക്കുന്ന കുടുംബങ്ങളാണ് എന്‍ ഒ സി ലഭിക്കാത്തതിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്നത്. ഇക്കൂട്ടത്തില്‍ താമസിക്കുന്ന ഭൂമിക്ക് പട്ടയമുള്ളവരും ഇല്ലാത്തവരുമുണ്ട്. എല്ലാവരും അവരവരുടെ വീടുകളില്‍ താമസമാരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. റവന്യു എന്‍ ഒ സി ലഭിക്കുവാന്‍ കുടുംബങ്ങള്‍ ഓഫീസുകള്‍ പലത് കയറി ഇറങ്ങി മടത്തു. നാല്‍പ്പത് വര്‍ഷത്തിലധികം പഴക്കമുള്ള ചെറിയ വീടുകളിലാണ് കുടുംബങ്ങള്‍ കഴിഞ്ഞ് കൂടുന്നത്. പ്രതിസന്ധി നീക്കി ലൈഫ് പദ്ധതിയിലൂടെ വീട് യാഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം.