പുന്ന സ്വദേശി സുനിലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് വൈകിട്ട് 5.45 ഓടെയയിരുന്നു അപകടം. ചേറ്റുവ റോഡിൽ നിന്നും വരികയായിരുന്നു ബൈക്കിനു പുറകിൽ പാലുമായി പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിച്ച ഉടനെ തന്നെ സുനിൽ റോഡരികിലേക്ക് തെറിച്ചു. മറിഞ്ഞ ബൈക്കിനു മുകളിൽ ലോറിയുടെ മുൻവശത്തെ ടയർ കയറുകയും ചെയ്തു. ആഴ്ചകൾക്കു മുമ്പാണ് ഇവിടെയുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രയിൽ മരിച്ചത്.