കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പോലീസിനെ വെട്ടിച്ചു ഒളിവിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. തലശ്ശേരി കണ്ടിക്കൽ പ്ലാസ്റ്റിക് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്ന രാഘവൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ ചോട്ടാലാൽ എന്നയാളെ ആണ് കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി. പി. ബാലകൃഷ്ണൻ നായരുടെ നിർദേശ പ്രകാരം ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശിവൻ ചോടത്തും സംഘവും മംഗലാപുരത്ത് വച്ച് പിടി കൂടിയത്. 2012 ഡിസംബർ ഒന്നിനായിരുന്നു സംഭവം.