എറണാകുളം സ്വദേശി ആഷിക്, ഭാര്യ പത്തനാപുരം സ്വദേശിയായ ഷഹാന, മാള സ്വദേശിനി ഹരിത എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ ടൗൺ വെസ്റ്റ് പോലീസും സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് പ്രതികളെ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും പിടികൂടുകയായിരുന്നു. ബാംഗ്ലൂരിൽ ട്രെയിൻ മാർഗമാണ് ഇവർ എംഡിഎംഎ തൃശ്ശൂരിൽ എത്തിച്ചത്.