ഷൊർണൂർ ഭാഗത്ത് നിന്നും വാഴക്കോട് ഭാഗത്തേറ്റ് കരിങ്കല്ല് കയറ്റി വരികയായിരുന്ന ടോറസ് ലോറിയാണ് പാടത്തേക്ക് മറിഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. സ്കൂൾ സമയത്ത് റോഡിലോടാൻ നിരോധനമുള്ള വാഹനം ഓടുന്നത് കണ്ട് ഹൈവേ പോലീസ് ലോറിക്ക് കൈ കാണിച്ചു. ഇതേ തുടർന്ന് ടോറസ് ലോറി റോഡിൻ്റെ വശം ചേർന്ന് ഒതുക്കി നിർത്താൻ ശ്രമിക്കുന്നതിനിടെ റോഡിൻ്റെ പാർശ്വ ബിത്തി തകർന്ന് ലോറി പാടത്തേക്ക് മറിയുകയായിരുന്നു.