റാന്നി എഴുമറ്റൂരിൽ ബസ് കാത്തുനിന്ന വയോധിക നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് മരിച്ചു.ആനിക്കാട് സ്വദേശിനി പൊടിയമ്മ (75) ആണ് മരിച്ചത്.ഇന്ന് രാവിലെ എഴുമറ്റൂർ ചുഴനയിൽ ആയിരുന്നു അപകടം.റോഡരികിൽ ബസ് കാത്തു നിന്ന പൊടിയമ്മയെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ പൊടിയമ്മയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നു.ആനിക്കാട് സ്വദേശിനിയായ പൊടിയമ്മയുടെ മകൾ ചുഴനയിൽ ആണ് താമസിക്കുന്നത്.