പെരിഞ്ഞനം സ്വദേശി എള്ളുംപറമ്പിൽ വീട്ടിൽ അഹമ്മദിനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് എസ്.പുരം കോതപറമ്പ് സ്വദേശി തൈപറമ്പിൽ വീട്ടിൽ നൗഫൽ പാർട്‌ണറായുള്ള മതിലകം സെന്ററിൽ പ്രവർത്തിയ്ക്കുന്ന മൊബൈൽപാർക്ക് എന്ന മൊബൈൽ ഷോപ്പിൽ വന്ന പ്രതി മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. 17,000/- രൂപ വിലയുള്ള മൊബൈൽ ഫോൺ വാങ്ങിയ ശേഷം മൊബൈൽ ഷോപ്പിലെ QR കോഡ് സ്കാൻ ചെയ്ത് ഫോൺ പേ വഴി പണം അയച്ചതായി പറഞ്ഞ് തട്ടിപ്പ് നടത്തുകയായിരുന്നു.